24 January Friday

ജെഎൻയു വിസി രാജിവയ്‌ക്കണമെന്ന്‌ വിവിധ രാജ്യങ്ങളിലെ അധ്യാപകരും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

ന്യൂഡൽഹി > ജെഎൻയുവിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിസി എം ജഗദേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന്‌ 250 മുതിർന്ന വിദ്യാഭ്യാസ വിദഗ്‌ധരും സർവകലാശാലാ അധികൃതരും സംയുക്തമായി ആവശ്യപ്പെട്ടു. അമേരിക്ക, ക്യാനഡ, ബ്രിട്ടൻ, ജർമനി, നോർവെ, ഫ്രാൻസ്‌, ഇറ്റലി,  ഡന്മാർക്ക്‌, ഓസ്‌ട്രേലിയ, സൗത്ത്‌ ആഫ്രിക്ക, അയർലൻഡ്‌, ചിലി, മെക്‌സിക്കോ, അർജന്റീന, തയ്‌വാൻ, ഗ്രീസ്‌, സ്വിറ്റ്‌സർലൻഡ്‌, സ്വീഡൻ, സ്‌പെയിൻ, ബ്രസീൽ, പോർട്ടുഗൽ, ന്യൂസിലൻഡ്‌ തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശലാ അധ്യാപകരാണ്‌ കത്തിൽ ഒപ്പുവച്ചത്‌.

മുൻ ആർച്ച്‌ ബിഷപ്പും കേംബ്രിഡ്‌ജ്‌ സർവകലാശാലയിലെ മഗഡാലൻ  കോളേജ്‌ അധ്യാപകൻ ഡോ. റോവൻ വില്ലിംസ്‌, അമേരിക്കൻ നരവംശ ശാസ്‌ത്ര അസോസിയേഷൻ പ്രസിഡന്റ്‌ പ്രൊഫ. അഖിൽ ഗുപ്‌ത, യുഎസിലെ ഏഷ്യൻ സ്റ്റഡീസ്‌ പ്രസിഡന്റ്‌ പ്രൊഫ. പ്രസേൻജിത്‌ ദൗര തുടങ്ങിയ പ്രമുഖരാണ്‌ വിസി രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌.


പ്രധാന വാർത്തകൾ
 Top