19 October Saturday

കോർപ്പറേറ്റുകൾക്ക്‌ വൻ ആനുകൂല്യവുമായി കേന്ദ്രം ; നികുതി 30ൽ നിന്ന്‌ 22 ശതമാനമാക്കി കുറച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

 ന്യൂഡൽഹി> കോർപ്പറേറ്റുകൾക്ക്‌ വൻ ആനുകൂല്യവുമായി ധനമന്ത്രാലയം നികുതിയിളവ്‌ പ്രഖ്യാപിച്ചു. വ്യാവസായിക മാന്ദ്യം മറികടക്കാനുള്ള നിർദ്ദേശവുമായി നികുതി  30 ശതമാനത്തിൽ നിന്ന്‌ 22ശതമാനമായാണ്‌ കുറച്ചത്‌.ഗോവയിൽ ജിഎസ്‌ടി കൗൺസിൽ മീറ്റിങ്ങിന്‌ മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമനാണ്‌ ഇളവുകൾ പ്രഖ്യാപിച്ചത്‌.

2019 ഒക്‌ടോബർ ഒന്നിന്‌  ശേഷം ആരംഭിക്കുന്ന കമ്പനികൾക്ക്‌ 15 ശതമാനം മാത്രമാണ്‌ ടാക്‌സ്‌ ബാധകമാകുക.  ഈ കമ്പനികൾ 2023 ഒക്‌ടോബറിന്‌ മുമ്പ്‌ ഉദ്‌പാദനം തുടങ്ങണം. എങ്കിൽ മാത്രമെ നികുതിയിളവ്‌ ലഭിക്കൂ.  മെയ്‌ക്‌ ഇൻ ഇന്ത്യാ ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ പുതിയ കമ്പനികൾക്ക്‌ നികുതിയിളവ്‌ നൽകുന്നത്‌. ആനുകൂല്യങ്ങളും  ഇളവുകളും വാങ്ങാത്ത കമ്പനികൾ 22 ശതമാനം നികുതി ഒടുക്കണം. സർചാർജടക്കം 25.17ശതമാനമാകും നികുതി.

സാമ്പത്തിക മാന്ദ്യം മറികടക്കാനായി മൂന്നാഴ്‌ചക്കിടെ നിരവധി പ്രഖ്യാപനങ്ങളാണ്‌ ധനമന്ത്രാലയം  നടത്തിയത്‌. സാമ്പത്തിക ഉത്തേജന നടപടികളുടെ ഭാഗമായി രാജ്യമാകെ വായ്‌പാ മേളകൾ നടത്താൻ ബാങ്കുകൾക്ക്‌ നിർദ്ദേശം  നൽകിയതിന്‌ ശേഷമാണ്‌ പുതിയ നികിതിയിളവ്‌ പ്രഖ്യാപനം. രണ്ടുഘട്ടമായി 400 ജില്ലകളിൽ വായ്‌പാ മേള നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്‌.

സാമ്പത്തിക  വളർച്ചയും ഉൽപാദനവും ഉറപ്പാക്കാനുള്ള നടപടികളാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. നിയമ ഭേദഗതിക്ക്‌ പ്രത്യേക ഓർഡിനൻസ്‌ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. നികുതിയിളവ്‌ പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയിൽ മുന്നേറ്റമാണ്‌.


പ്രധാന വാർത്തകൾ
 Top