24 August Saturday

തസ്ലീമയ‌്‌ക്ക‌് ഒരുവർഷംകൂടി ഇന്ത്യയിൽ കഴിയാം

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

ന്യൂഡൽഹി > എഴുത്തുകാരി തസ്ലീമ നസ്രിന‌് ഒരുവർഷംകൂടി ഇന്ത്യയിൽ താമസിക്കാൻ അനുമതി. നിലവിൽ സ്വീഡൻ പൗരയായ തസ്ലീമ 2004 മുതൽ ഇന്ത്യയിലാണ‌് താമസിക്കുന്നത‌്. ഇന്ത്യയിൽ താമസിക്കാനുള്ള അനുമതി 2020 ജൂലൈവരെ പുതുക്കിനൽകി.

അമ്പത്താറുകാരിയായ ഇവർക്ക‌്  മൂന്നുമാസത്തേക്കാണ‌് നേരത്തെ അനുമതി പുതുക്കിനൽകിയത‌്. ഇതേ തുടർന്ന‌് അനുമതി ഒരുവർഷത്തേക്ക‌് പുതുക്കിനൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത‌്‌ ഷായോട‌് അഭ്യർഥിച്ചതിനെത്തുടർന്നാണ‌് നടപടി.

തസ‌്ലീമയുടെ ലജ്ജ നോവൽ  ഇസ‌്ലാമിക മതമൗലികവാദികളെ പ്രകോപിപ്പിച്ചതിനെത്തുടർന്നാണ‌് 1994ൽ അവർക്ക‌് രാജ്യം വിടേണ്ടിവന്നത‌്. തുടർന്ന‌് അമേരിക്കയിലും യൂറോപ്പിലുമായി കഴിഞ്ഞു.  2007ൽ കൊൽക്കത്തയിൽ താമസിക്കുമ്പോഴും ഇവർക്കുനേരെ മതമൗലികവാദികളുടെ എതിർപ്പുണ്ടായി. ഇന്ത്യയിൽ സ്ഥിരതാമസം അനുവദിക്കണമെന്ന‌് ആഭ്യന്തരമന്ത്രാലയത്തോട‌്  ആവശ്യപ്പെട്ട‌ിരുന്നെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല. ഇന്ത്യയിൽ സ്ഥിരതാമസം  അനുവദിക്കുന്നില്ലെങ്കിൽ  വ്യക്തിത്വ പ്രതിസന്ധിയുണ്ടാകും. സ‌്ത്രീയെന്ന നിലയിലുള്ള നിലപാടുകളുടെ നേർക്കുള്ള വെല്ലുവിളിയാകും. ഇത‌് രചനകളെ ബാധിക്കാനുമിടയുണ്ടെന്നും തസ്ലീമ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top