26 June Wednesday

തമിഴ്‌നാട്ടിൽ സിപിഐ എം കോയമ്പത്തൂരിലും മധുരയിലും മത്സരിക്കും; ഡിഎംകെ മുന്നണി മണ്ഡലങ്ങൾ പ്രഖ്യാപിച്ചു

പ്രത്യേക ലേഖകൻUpdated: Saturday Mar 16, 2019

ചെന്നൈ > തമിഴ‌്നാട്ടിൽ ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിയിലെ വിവിധ കക്ഷികൾ മത്സരിക്കുന്ന മണ്ഡലങ്ങൾ പ്രഖ്യാപിച്ചു. ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യത്തിൽ ഡിഎംകെ അധ്യക്ഷൻ എം കെ സ‌്റ്റാലിനാണ‌് ചെന്നൈയിൽ മണ്ഡലങ്ങൾ പ്രഖ്യാപിച്ചത‌്. തമിഴ‌്നാട്ടിൽ 39 മണ്ഡലവും പുതുശ്ശേരിയിൽ ഒരു മണ്ഡലവുമാണുള്ളത‌്.

ഡിഎംകെ 20 സീറ്റിൽ മത്സരിക്കുമ്പോൾ ഘടക കക്ഷികൾക്ക‌് 20 സീറ്റ‌് അനുവദിച്ചു. കോയമ്പത്തൂരും മധുരയിലുമാണ‌് സിപിഐ എം മത്സരിക്കുക. കോയമ്പത്തൂരിൽ മുൻ എംപി പി ആർ നടരാജനും, മധുരയിൽ സംസ്ഥാന കമ്മിറ്റി അംഗവും സാഹിത്യകാരനുമായ വെങ്കടേശനുമാണ്‌ മത്സരിക്കുക. സിപിഐക്ക‌് തിരുപ്പൂരും നാഗപട്ടണവും നൽകി. തലസ്ഥാനമായ ചെന്നൈ മെട്രോ നഗരത്തിലെ എല്ലാ മണ്ഡലങ്ങളിലും ഡിഎംകെ സ്ഥാനാർഥികളാണ‌് മത്സരിക്കുക. ഡിഎംകെ മത്സരിക്കുന്ന മണ്ഡലങ്ങൾ: ചെന്നൈ നോർത്ത‌്, ചെന്നൈ സൗത്ത‌്, ചെന്നൈ സെൻട്രൽ, ശ്രീപെരമ്പുതൂർ, കാഞ്ചിപുരം, ആരക്കോണം, വെല്ലൂർ, ധർമപുരി, തിരുവണ്ണാമലൈ, കല്ലക്കുറിച്ചി, സേലം, നീലഗിരി, പൊള്ളാച്ചി, ദിണ്ടുഗൽ, കടലൂർ, മയിലാടുതുറൈ. തിരുവള്ളൂർ, കൃഷ‌്ണഗിരി, ആരണി, കരൂർ, തിരുച്ചിറപ്പള്ളി, ശിവഗംഗ, തേനി, വിരുദുനഗർ, കന്യാകുമാരി, പുതുശ്ശേരി എന്നിവയാണ‌് കോൺഗ്രസ‌ിന‌് നൽകിയത‌്. മറ്റ‌് കക്ഷികൾക്ക‌് നൽകിയ മണ്ഡലങ്ങൾ: വിടുതലൈ ചിരുതൈകൾ കക്ഷി–- വില്ലുപുരം, ചിദംബരം, എംഡിഎംകെ–- ഈറോഡ‌്, ഐയുഎംഎൽ–- രാമനാഥപുരം, കൊങ്ങുനാട‌് മക്കൾ ദേശീയ കക്ഷി–- നാമക്കൽ, ഇന്ത്യ ജനനായക കക്ഷി–- പെരമ്പലൂർ.

ശനിയാഴ‌്ചയോ ഞായറാഴ‌്ചയോ എഐഎഡിഎംകെ മുന്നണിയിലെ കക്ഷികൾ മത്സരിക്കുന്ന മണ്ഡലങ്ങൾ പ്രഖ്യാപിക്കും. എഐഎഡിഎംകെ സ്ഥാനാർഥികളെ നിശ്ചയിക്കാൻ അപേക്ഷകരെ ഇന്റർവ്യൂ നടത്തുകയാണ‌്.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പന്നീർശെൽവവുമാണ‌് സ്ഥാനാർഥിയാകാൻ ആഗ്രഹിക്കുന്നവരെ നേരിൽ കാണുന്നത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top