Deshabhimani

തമിഴ് സംവിധായകൻ സുരേഷ് സം​ഗയ്യ അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 11:38 AM | 0 min read

ചെന്നൈ > തമിഴ് സംവിധായകൻ സുരേഷ് സം​ഗയ്യ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇന്നലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ഒരു കിടയിൻ കരുണൈ മനു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ്. സുരേഷിന്റെ സുഹൃത്തും ഛായാ​ഗ്രാഹകനുമായ ശരൺ മരണവാർത്ത സ്ഥിരീകരിച്ചു.

എം മണികണ്ഠൻ സംവിധാനം ചെയ്ത കാക്ക മുട്ടൈയിൽ സഹസംവിധായകനായാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. 2017ലാണ് ആദ്യ ചിത്രം ഒരു കിടയിൻ കരുണൈ മനു സംവിധാനം ചെയ്തത്. വിധാർത്ഥും രവീണ രവിയും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം നിരൂപകപ്രശംസയും ബോക്സോഫീസ് കളക്ഷനും നേടി. സത്യ സോദനൈ ആണ് രണ്ടാമത്തെ ചിത്രം. യോ​ഗി ബാബുവിനെ നായകനാക്കി മൂന്നാമത്തെ ചിത്രം ഒരുക്കുന്നതിനിടെയാണ് മരണം.

 



deshabhimani section

Related News

0 comments
Sort by

Home