04 February Saturday

ആശ്രമത്തിലെ അന്തേവാസിക്ക് പീഡനം:സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യും

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

ലക്‌നൗ > ആശ്രമത്തിലെ അന്തേവാസിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മായനന്ദ സരസ്വതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ പ്രത്യേക എംഎൽഎ, എം പി കോടതിയാണ് യു പി പൊലീസിന് പ്രത്യേക നിർദ്ദേശം നൽകിയത്.

ഈ മാസം ഒമ്പതിനുള്ളില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണം. പതിനൊന്ന് വര്‍ഷം പഴക്കമുള്ള കേസിലാണ് അറസ്റ്റ് ചെയ്യുന്നത്.നവംബർ 30നകം  കീഴടങ്ങാൻ ചിന്മയാനന്ദിന് സുപ്രീം കോടതി സമയം നൽകിയെങ്കിലും അദ്ദേഹം ഹാജരായില്ല, അതിനാൽ ഈ കാലാവധി നീട്ടാനാകില്ലെന്ന് പ്രത്യേകകോടതി ജഡ്ജി പറഞ്ഞു. 

നേരത്തെ നിയമ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന ആരോപണവും ചിന്മയാനന്ദിനെതിരെ ഉയര്‍ന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top