31 March Tuesday

ഗുജറാത്തിൽ വനിതാ ട്രെയ്‌നികളെ നഗ്‌നരാക്കി കന്യകാത്വ പരിശോധന

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

സൂറത്ത്> സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷനിലെ(എസ്എംസി) വനിതാ ക്ലര്‍ക്ക് ട്രെയ്‌നികളെ ശാരീരികപരിശോധനയ്‌ക്കായി ആശുപത്രയില്‍ ന​ഗ്നരാക്കി നിര്‍ത്തി.  സംഭവം വിവാ​ദമായതിനെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.സുറത്ത് മുന്‍സിപ്പല്‍ കമീഷണറായ ബഞ്ചാനിധി പാനി അന്വേഷണത്തിനായി മൂന്നം​ഗ കമ്മിറ്റിയെ നിയോ​ഗിച്ചു.

തദ്ദേശസ്ഥാപനത്തിലെ 10 വനിതാ ക്ലര്‍ക്ക് ട്രെയിനികളെയാണ് ​ ​ഗെനക്കോളജി വാര്‍ഡില്‍ ന​ഗ്നരാക്കി നിര്‍ത്തിയത്. അവിവാഹിതരായ വനിതകളെവരെ  ​ഗര്‍​ഭിണിയാണോയെന്ന് പരിശോധിച്ചെന്ന് എസ്എംസി എംപ്ലോയിസ് യൂണിയന്‍ പരാതിയില്‍ പറഞ്ഞു. വ്യാഴാഴ്ച സുറത്ത് മുന്‍സിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലാണ് സംഭവം. ഫെബ്രുവരി 20-നായിരുന്നു സംഭവം ട്രെയിനിംഗ് കാലാവധി കഴിഞ്ഞ് ജോലിയിൽ സ്ഥിരപ്പെടുത്തുന്നതിന് മുന്നോടിയായാണ് പരിശോധന എന്നാണ് വനിതാ ക്ലർക്കുമാരോട് പറഞ്ഞത്.

അവിവാഹിതരായ സ്ത്രീകളെപ്പോലും നഗ്നരാക്കി ഗർഭ പരിശോധന നടത്തിയതായി എസ്എംസി എംപ്ലോയീസ് യൂണിയൻ വ്യാഴാഴ്ച കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. സമിതിയോടു 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവു നൽകി. മെഡിക്കൽ കോളജിന്റെ മുൻ ഡീൻ ഡോ. കൽപ്പന ദേശായി, അസിസ്റ്റന്റ് മുനിസിപ്പൽ കമ്മിഷണർ ഗായത്രി ജരിവാല, എക്സിക്യൂട്ടീവ് എൻജീനിയർ തൃപ്തി കലതിയ എന്നിവരടങ്ങുന്നതാണ് സമിതി.

ചട്ടപ്രകാരം, മൂന്നു വർഷത്തെ പരിശീലന കാലയളവ് പൂർത്തിയായപ്പോൾ എല്ലാ ട്രെയിനി ജീവനക്കാരും അവരുടെ ശാരീരിക ക്ഷമത തെളിയിക്കാൻ ശാരീരിക പരിശോധന നടത്തേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു. പരിശോധനയ്ക്ക് എതിരല്ലെങ്കിലും ഗൈനക്കോളജി വാർഡിലെ വനിതാ ഡോക്ടർമാർ സ്വീകരിച്ച രീതി അനുചിതമാണെന്നും യൂണിയൻ ആരോപിക്കുന്നു. പരിശോധനയ്ക്കായി മുറിയിൽ ഓരോരുത്തരെയായി വിളിക്കുന്നതിനു പകരം നഗ്നരായി ഒരുമിച്ച് നിൽക്കാൻ ആവശ്യപ്പെട്ടു. മറ്റുള്ളവർക്കു മുന്നിൽ നഗ്നരായി നിര്‍ത്തുന്ന നടപടി അപലപനീയമാണ്. ഇതു തീർത്തും നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. ഓരോരുത്തരെയും പ്രത്യേകം പരിശോധിക്കണം– യൂണിയൻ പരാതിയിൽ പറയുന്നു

 


പ്രധാന വാർത്തകൾ
 Top