27 June Thursday

സൂറത്തിൽ ട്യൂഷൻ സെന്ററിൽ തീപിടിത്തം; 18 മരണം

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019


അഹമ്മദാബാദ‌്
ഗുജറാത്തിലെ സൂറത്തിൽ ട്യൂഷൻ സെന്റർ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 18 വിദ്യാർഥികൾ മരിച്ചു. 14നും 17നുമിടയിൽ പ്രായമുള്ളവരും അധ്യാപകരുമാണ‌് കെട്ടിടത്തിലുണ്ടായിരുന്നത‌്. വെള്ളിയാഴ‌്ച പകൽ 3.30ന‌് മൂന്നുനിലയുള്ള തക്ഷശില ആർക്കേഡ‌് എന്ന കെട്ടിടത്തിന്റെ മുകളിലെ രണ്ടു നിലയിലാണ‌് തീപടർന്നതെന്ന‌് അധികൃതർ അറിയിച്ചു. ക്ലാസ‌് നടക്കുന്ന സമയത്താണ‌് തീപിടിത്തമുണ്ടായത‌്.

രക്ഷപ്പെടാനായി  ജനൽ വഴി പുറത്തേക്ക‌്ചാടിയ ഏഴു കുട്ടികളിൽ ഒരാൾ മരിച്ചു. മറ്റുള്ളവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  19 ഫയർ‌എഞ്ചിനുകൾ ‌എത്തിച്ച‌് അഗ്നിശമനസേനയുടെ തീവ്രശ്രമത്തിനൊടുവിലാണ‌് തീയണയ‌്ക്കാനായത‌്. ക്രെയ‌്നുപയോഗിച്ച‌ും രക്ഷാപ്രവർത്തനം നടത്തി. മരിച്ചവരുടെ കുടുംബത്തിന‌് സംസ്ഥാന സർക്കാർ നാല‌് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. തീപിടിത്തത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും കെട്ടിടത്തിന്റെ ഉടമകൾ ഒളിവിലാണെന്നും പൊലീസ‌് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top