23 April Friday

ഭാര്യ ഭര്‍ത്താവിന്റെ അടിമയല്ല: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021


ന്യൂഡൽഹി
ഭർത്താവിനൊപ്പം ജീവിക്കാൻ ഭാര്യയെ നിർബന്ധിക്കാൻ കഴിയില്ലെന്നും ഭാര്യ ഭർത്താവിന്റെ സ്വത്തോ അടിമയോ അല്ലെന്നും സുപ്രീംകോടതി. ഒപ്പം ജീവിക്കാൻ ഭാര്യയോട്‌ നിർദേശിക്കണമെന്ന യുപി‌ സ്വദേശിയുടെ ഹർജിയാണ്‌ പരിഗണിച്ചത്‌. ‘നിങ്ങൾ എന്താണ്‌ കരുതുന്നത്‌? ഭാര്യ ഭർത്താവിന്റെ സ്വത്തോ അടിമയോ അല്ല. അവരോട്‌ നിങ്ങൾക്കൊപ്പം കഴിയണമെന്ന്‌ ഉത്തരവിടാനാകില്ല’–- ജസ്‌റ്റിസുമാരായ സഞ്‌ജയ്‌കിഷൻ കൗൾ, ഹേമന്ത്‌ഗുപ്‌ത എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു.

ഭർതൃപീഡനം ആരോപിച്ച്‌ 2013ൽ ഭാര്യ വിവാഹമോചനത്തിന്‌ അപേക്ഷ നൽകിയിരുന്നു. 20,000 രൂപ ഭാര്യയ്ക്ക്‌ ജീവനാംശമായി നൽകണമെന്ന്‌ 2015ൽ ഗോരഖ്‌പുരിലെ കുടുംബകോടതി ഉത്തരവിട്ടു. എന്നാൽ, ഭാര്യയോടൊപ്പം താമസിക്കാൻ തയ്യാറാണെന്നും ഹിന്ദു മാര്യേജ്‌ ആക്ട്‌ അനുസരിച്ച്‌ ജീവനാംശം നൽകാൻ ബാധ്യസ്ഥനല്ലെന്നും വാദിച്ച് ഭര്‍ത്താവ് അലഹബാദ്‌ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top