27 June Thursday

ചീഫ്‌ ജസ്റ്റിസിന്‌ ക്ലീൻചിറ്റ‌്; സുപ്രീംകോടതിയിലേക്ക‌് വനിതകളുടെ പ്രതിഷേധം‌

സ്വന്തം ലേഖകൻUpdated: Saturday May 11, 2019

ന്യൂഡൽഹി > പരമോന്നത നീതിപീഠം രാജ്യത്തെ നിയമവാഴ‌്ചയെ മാനിക്കണമെന്ന‌് ആവശ്യപ്പെട്ട‌് വനിതാസംഘടനകൾ സുപ്രീംകോടതിയിലേക്ക‌് പ്രതിഷേധ മാർച്ച‌് നടത്തി. ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്ക‌് എതിരെ മുൻജീവനക്കാരി നൽകിയ ലൈംഗികാതിക്രമപരാതി കൈകാര്യംചെയ‌്ത രീതി ചോദ്യംചെയ‌്തായിരുന്നു മാർച്ച‌്.

അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷൻ, വനിതകളുടെ ദേശീയ ഫെഡറേഷൻ, ജഗോരി, എൻഎപിഎം, പിയുസിഎൽ, ആർടിഎഫ‌്, സഹേലി, സൻഘത‌്, എസ‌്എൻഎസ‌്, ഡബ്ല്യുഎസ‌്എസ‌്, പിഎംഎസ‌്, എൻടിയുഐ, എൻപിആർഡി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിന‌് വനിതകൾ പങ്കെടുത്തു. വെള്ളിയാഴ‌്ച പകൽ 12ന‌് മണ്ഡിഹൗസിൽനിന്ന‌് ആരംഭിച്ച മാർച്ച‌് സുപ്രീംകോടതി സ്ഥിതി ചെയ്യുന്ന ഭഗവൻദാസ‌് റോഡിലേക്ക‌് പ്രവേശിക്കുന്നതിനുമുമ്പ‌് പൊലീസ‌് സംഘം തടഞ്ഞു. സുപ്രീംകോടതിക്ക‌് മുന്നിൽ നിരോധനാജ്ഞയുണ്ടെന്നും ജന്തർമന്ദറിലേക്ക‌് മാറണമെന്നും ആവശ്യപ്പെട്ടു.

പ്രതിഷേധക്കാർ നിർദേശം അവഗണിച്ചതിനെ തുടർന്ന‌് പൊലീസ‌് അറസ‌്റ്റ‌് ചെയ‌്ത‌് നീക്കി. ലൈംഗികാതിക്രമങ്ങൾക്ക‌് എതിരായ നിയമങ്ങളിലെ വ്യവസ്ഥകൾ പരാതി അന്വേഷിച്ച ആഭ്യന്തരസമിതി പാലിച്ചില്ലെന്ന‌് വനിതാനേതാക്കൾ ചൂണ്ടിക്കാണിച്ചു. പരാതിയിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്താൻ പുതിയ സമിതിയെ രൂപീകരിക്കുക, ആഭ്യന്തരസമിതിയുടെ റിപ്പോർട്ടിന്റെ പകർപ്പ‌് പരാതിക്കാരിക്ക‌് കൈമാറുക, പരാതിക്കാരിയെയും കുടുംബത്തെയും വേട്ടയാടുന്ന നീക്കങ്ങൾ തടയുക, അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളിൽനിന്നും ചീഫ‌്ജസ‌്റ്റിസിന്റെ ഓഫീസ‌ിനെ അകറ്റി നിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ‌് സംഘടനകൾ മുന്നോട്ടുവച്ചത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top