27 May Monday

സുപ്രീംകോടതിയിലേക്ക‌് രണ്ട‌് പുതിയ ജഡ‌്ജിമാരെ നിയമിക്കണമെന്ന‌് കൊളീജിയം

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019

ന്യൂഡൽഹി> ജാർഖണ്ഡ‌് ഹൈക്കോടതി ചീഫ‌്ജസ‌്റ്റിസ‌് അനിരുദ്ധബോസിനെയും ഗുവാഹത്തി ഹൈക്കോടതി ചീഫ‌്ജസ‌്റ്റിസ‌് എ എസ‌് ബൊപ്പണ്ണയെയും സുപ്രീംകോടതിയിലേക്ക‌് ഉയർത്താമെന്ന‌് കൊളീജിയം ശുപാർശ. 2004 ജനുവരിയിൽ കൽക്കട്ട ഹൈക്കോടതി ജഡ‌്ജിയായി നിയമിതനായ ജസ‌്റ്റിസ‌് അനിരുദ്ധ ബോസ‌് 2018 ആഗസ‌്തിലാണ‌് ജാർഖണ്ഡ‌് ഹൈക്കോടതി ചീഫ‌്ജസ‌്റ്റിസായത‌്.

ഹൈക്കോടതി ജഡ‌്ജിമാരുടെ അഖിലേന്ത്യാസീനിയോറിറ്റി പട്ടികപ്രകാരം അദ്ദേഹം 12ാം സ്ഥാനത്താണ‌്. ജസ‌്റ്റിസ‌് എ എസ‌് ബൊപ്പണ്ണ 2018 ഒക്ടോബറിലാണ‌് ഗുവാഹത്തി ഹൈക്കോടതി ചീഫ‌്ജസ‌്റ്റിസായത‌്.അഖിലേന്ത്യാ പട്ടികയിൽ 36ാം സ്ഥാനത്താണ‌്. സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് അധ്യക്ഷനായ കൊളീജിയം സമിതി ശുപാർശ കേന്ദ്രസർക്കാരും അംഗീകരിച്ചാൽ നിയമനം ശരിവെച്ച‌് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും. 31 ജഡ‌്ജിമാരുടെ അംഗബലം വേണ്ട സുപ്രീംകോടതിയിൽ നാല‌് ഒഴിവുകൾ കൂടി നികത്താനുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top