Deshabhimani

കള്ളപ്പണക്കേസില്‍ ശിക്ഷാനിരക്ക്‌ ശോചനീയം ; ഇഡിയെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 01:09 AM | 0 min read


ന്യൂഡൽഹി
കള്ളപ്പണംവെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള (പിഎംഎൽഎ)  കേസുകളിൽ ശിക്ഷാനിരക്ക്‌ വളരെ ശോചനീയമാണെന്ന്‌  സുപ്രീംകോടതി. പശ്‌ചിമബംഗാളിലെ മുൻമന്ത്രി പാർഥാചാറ്റർജിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ്‌ സുപ്രീംകോടതി വീണ്ടും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനെ വിമർശിച്ചത്‌.

ഇഡിയുടെ ശിക്ഷാനിരക്ക്‌ വളരെ പരിതാപകരമാണെന്നും വിചാരണ കൂടാതെ ആൾക്കാരെ എത്രകാലം തടവിലിടാൻ കഴിയുമെന്നും ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസ്‌ ഉജ്വൽഭുയാൻ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ തുറന്നടിച്ചു. നേരത്തെ പലവട്ടം ഇതേ നിരീക്ഷണം സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായി.

പശ്‌ചിമബംഗാളിൽ അസിസ്‌റ്റന്റ്‌ പ്രൈമറി ടീച്ചർമാരുടെ നിയമനത്തിന്‌ കോഴ വാങ്ങിയെന്ന കേസിലെ കള്ളപ്പണംവെളുപ്പിക്കൽ കേസിലാണ്‌ പാർഥാചാറ്റർജി ജാമ്യം തേടി സുപ്രീംകോടതിയിൽ എത്തിയത്‌. പാർഥാചാറ്റർജിക്ക്‌ ജാമ്യം നൽകുകയാണെന്ന്‌ കോടതി അറിയിച്ചപ്പോൾ കൂടുതൽ രേഖകൾ ഹാജരാക്കാനുണ്ടെന്ന്‌ ഇഡി അഭിഭാഷകൻ പറഞ്ഞു. ഇതേതുടർന്ന്‌, കേസ്‌ തിങ്കളാഴ്ചത്തേക്ക്‌ മാറ്റി.



deshabhimani section

Related News

0 comments
Sort by

Home