29 May Friday

മുത്തലാഖ് നിയമത്തിനെതിരായ ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019

ന്യൂഡല്‍ഹി > മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമത്തിനെതിരായുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. തമിഴ്‌നാട്ടിലെ മുസ്ലീം അഭിഭാഷകസംഘടനയാണ്  നോട്ടീസ് നല്‍കിയത്.  ഭാര്യയെ മൂന്നു തവണ ഒന്നിച്ച് മൊഴിചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന ഭര്‍ത്താവിനെ കല്‍ത്തുറുങ്കില്‍ അടയ്ക്കുന്ന നിയമമാണ് മോഡി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയത്.

ബില്ലിനെതിരെ ശക്തമായ വിമര്‍ശനം രാജ്യത്താകമാനം നിന്നുയര്‍ന്നിരുന്നു. ബില്‍ മുസ്ലിം വിരുദ്ധമാണെന്ന് വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്. ഇതിനുപിന്നാലെയാണ് നിയമത്തിനെതിരായുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയത്‌.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top