ന്യൂഡൽഹി
ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്കിടയിൽ കോവിഡ് പടരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടോയെന്ന് സുപ്രീംകോടതി.
തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട കേസിന്റെ വാദം കേൾക്കലിനിടെയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഈ വിഷയം ഉന്നയിച്ചത്. അന്വേഷിച്ച് കോടതിയെ വിശദാംശം അറിയിക്കാമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു.
‘കോവിഡ് പടരുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഞങ്ങളുടെ ശ്രമം. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം’–- ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..