12 September Thursday

ബിഹാറിലെ 
സംവരണം 
വർധിപ്പിക്കൽ: 
റദ്ദാക്കിയ വിധിക്ക്‌ സ്റ്റേ ഇല്ല

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

ന്യൂഡൽഹി> ബിഹാറിൽ സംവരണം അമ്പതില്‍നിന്ന്‌ 65 ശതമാനമാക്കി വർധിപ്പിച്ച ജെഡിയു സർക്കാരിന്റെ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്‌ സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. ബിഹാറിൽ പട്ടികജാതി, പട്ടികവർഗ, അതി പിന്നാക്ക വിഭാഗക്കാർ, പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവർക്ക്‌ ജോലിയിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലുമുള്ള സംവരണം 65 ശതമാനമായി ഉയർത്തിയിരുന്നു.

എന്നാൽ, ഭരണഘടനയെ മറികടന്നുള്ള തെറ്റായ നടപടിയാണിതെന്ന്‌ ചൂണ്ടിക്കാട്ടി ജൂണിൽ പട്‌ന ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെയാണ്‌ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്‌. ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യം ചീഫ്‌ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ തള്ളി. സെപ്‌തംബറിൽ വിശദമായ വാദംകേൾക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top