19 September Saturday

'ജനാധിപത്യത്തിന്റെ ഇരുണ്ട ദിനം'; പ്രശാന്ത് ഭൂഷണെതിരായ സുപ്രീംകോടതി നടപടിയില്‍ രാമചന്ദ്ര ഗുഹ

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

ന്യൂഡല്‍ഹി> മുതിര്‍ന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തി എന്ന സുപ്രീംകോടതി വിധിയില്‍ വിമര്‍ശനം രേഖപ്പെടുത്തി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ.പ്രശാന്ത് ഭൂഷണെതിരെ എടുത്തിരിക്കുന്ന നടപടിയിലൂടെ സുപ്രീംകോടതി സ്വയം താഴുകയും ജനാധിപത്യഭരണത്തെ താഴ്ത്തുകയും ചെയ്തിരിക്കുകയാണെന്നും ഗുഹ പറഞ്ഞു.

ജനാധിപത്യത്തിന്റെ ഇരുണ്ട ദിനം എന്നാണ് കോടതി നടപടിയെ ഗുഹ വിശേഷിപ്പിച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പ്രശാന്ത്  ഭൂഷണ്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തിനാണ് കോടതി സ്വമേധയാ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ കേസെടുത്തത്.  ചീഫ് ജസ്റ്റിസ് ഹാര്‍ലി ഡേവിസ്ണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രം  ഭൂഷണ്‍ പോസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ട്വീറ്റില്‍ മുന്‍ ചീഫ് ജസ്റ്റിസുമാരെ അടക്കം വിമര്‍ശിച്ചു.

രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു.50 ലക്ഷം വിലമതിക്കുന്ന ബൈക്കില്‍ കോവിഡ് കാലത്ത്  സുപ്രീംകോടതി അടച്ചിരിക്കെ ചീഫ് ജസ്റ്റിസ് മാസ്‌കും ഹെല്‍മെറ്റും ഇല്ലാതെ ഇരിക്കുന്നു എന്ന പരാമര്‍ശത്തോടെയാണ് പ്രശാന്ത് ഭൂഷണ്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.

  ഭൂഷണെതിരായ നടപടിക്കെതിരെ വ്യാപക പ്രതഷേധമാണ് ഉയരുന്നത്.






 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top