25 July Sunday
കുട്ടികൾക്ക്‌ ‘പിഎം കെയര്‍’ വഴിയുള്ള 
ക്ഷേമപദ്ധതിയുടെ വിശദാംശം സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു

കുട്ടികൾക്കുള്ള ക്ഷേമപദ്ധതി : കൂടുതൽ സമയംവേണമെന്ന്‌ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 8, 2021


ന്യൂഡൽഹി
കോവിഡ്‌ കാരണം  മാതാപിതാക്കൾ നഷ്ടപ്പെട്ട്‌ അനാഥരായ കുട്ടികൾക്കായുള്ള ക്ഷേമപദ്ധതിയുടെ നടപടിക്രമം തയ്യാറാക്കാൻ കൂടുതൽ സമയം തേടി  കേന്ദ്രസർക്കാർ. കുട്ടികൾക്ക്‌  ‘പിഎം കെയര്‍’ വഴിയുള്ള ക്ഷേമപദ്ധതിയുടെ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന്‌ സുപ്രീംകോടതി നേരത്തേ നിർദേശിച്ചിരുന്നു. 

നടപടിക്രമം തയ്യാറാക്കൽ  പുരോഗമിക്കുകയാണെന്ന്‌ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാഭാട്ടി കോടതിയെ അറിയിച്ചു.  വേനലവധിക്കുശേഷം വിഷയം പരിഗണിക്കുമ്പോൾ നടപടിക്രമം അറിയിക്കണമെന്ന്‌ ജസ്‌റ്റിസ്‌ എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച്‌ നിർദേശിച്ചു.അതേസമയം, കോവിഡ്‌ അനാഥമാക്കി കുട്ടികളുടെ വിവരം കൈമാറാത്ത പശ്ചിമബംഗാൾ സർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top