27 September Monday

പെഗാസസ്‌: ആരോപണം ഗൗരവതരം; ചൊവ്വാഴ്‌ച വാദം തുടരും

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021

ന്യൂഡൽഹി > പെഗാസസ്‌ ഫോൺ ചേർത്തലിൽ അന്വേഷണമാവശ്യപ്പെട്ട്‌ സുപ്രിം കോടതിയിൽ നൽകിയ ഹർജികളിൽ ചൊവ്വാഴ്‌ച വാദം തുടരും. ഹർജികളുടെ പകർപ്പുകൾ സർക്കാരിന് നൽകണം. ആരോപണങ്ങൾ ശരിയെങ്കിൽ ഗുരുതരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന്‌ സുപ്രിം കോടതി നിരീക്ഷിച്ചു. എന്നാൽ വാർത്തയ്‌ക്കപ്പുറം രേഖകൾ വേണമെന്നും  2019 മേയിൽ  ആരോപണങ്ങൾ ഉയർന്നപ്പോൾ എന്തുകൊണ്ട്‌ ആരും പരാതി നൽകിയില്ലെന്നും കോടതി ആരാഞ്ഞു.

രണ്ട്‌ രാജ്യങ്ങൾ പെഗാസസ്‌ ഫോൺ ചോർത്തലിൽ ബന്ധപ്പെട്ട്‌ അന്വേഷണം നടത്തുന്നുണ്ട്‌. വിഷയത്തിന്‌ വാർത്തയ്‌ക്കപ്പുറം വിശ്വാസ്യതയുണ്ടെന്നും ഇത്‌  സാധാരണ കുറ്റകൃത്യമല്ല, ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും അഭിഭാഷകർ ചൂണ്ടികാട്ടി.

എഡിറ്റേഴ്‌സ്‌ ഗിൽഡ്‌ ഓഫ്‌ ഇന്ത്യ, സിപിഐ എം എംപി ജോണ്‍ ബ്രിട്ടാസ്, മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, അഭിഭാഷകന്‍ എം എല്‍ ശര്‍മയും ഫോൺ ചോർത്തൽ പട്ടികയിൽ ഉൾപ്പെട്ട മാധ്യമ പ്രവർത്തകരും സമർപ്പിച്ച ഹർജികളിലാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ ബെഞ്ച്‌ വാദം കേട്ടത്‌. ചോർത്തൽ പട്ടികയിൽ ഉൾപ്പെട്ട മാധ്യമ പ്രവർത്തകർക്കായി മുതിർന്ന അഭിഭാഷകൻ അഡ്വ. രാകേഷ്‌ ദ്വിവേദിയും അഡ്വ. അരവിന്ദ്‌ ദത്തറും എൻ റാമിനും ശശികുമാറിനും വേണ്ടി കപിൽ സിബലും ഹർജികാരനും അഭിഭാഷകനുമായ എം എൽ ശര്‍മയും കോടതിയിൽ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top