15 October Tuesday
തുറന്ന്‌ പരിശോധിക്കാമെന്നാണ്‌ തോന്നുന്നതെന്ന്‌ 
ഇഡി അഭിഭാഷകൻ

നയതന്ത്ര ബാഗേജ്‌ പരിശോധിക്കാൻ അധികാരമുണ്ടോ ? കേന്ദ്രത്തോട്‌ സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Wednesday Sep 4, 2024



ന്യൂഡൽഹി
നയതന്ത്ര ബാഗേജുകൾ പരിശോധിക്കാൻ കേന്ദ്രസർക്കാരിന്‌ അധികാരമുണ്ടൊയെന്ന്‌ സുപ്രീംകോടതി. നയതന്ത്ര പരിരക്ഷയുള്ള ബാഗേജുകൾ പരിശോധിക്കാൻ അധികാരമുണ്ടോയെന്നും അതിന്റെ നടപടിക്രമങ്ങൾ എന്താണെന്നും ജസ്റ്റിസുമാരായ ഹൃഷികേശ്‌, സതീഷ്‌ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച്‌ ചോദിച്ചു.  നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണ്ണക്കടത്ത്‌ കേസിന്റെ വിചാരണനടപടി കേരളത്തിന്‌ പുറത്തേക്ക്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റ്‌ നൽകിയ അപേക്ഷ പരിഗണിക്കവേയാണ്‌  ചോദ്യമുന്നയിച്ചത്‌.

സംശയകരമായ സാഹചര്യങ്ങളിൽ നയതന്ത്രബാഗേജുകൾ തുറന്നുപരിശോധിക്കാമെന്നാണ്‌ തോന്നുന്നതെന്ന്‌ ഇഡിക്ക്‌ വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌ വി രാജു പറഞ്ഞു. സർക്കാർ വൃത്തങ്ങളുമായി ആലോചിച്ചശേഷം കൃത്യമായ മറുപടി അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ എറണാകുളത്തെ പിഎംഎൽഎ പ്രത്യേക കോടതിയിലാണ്‌ കേസ്‌ നടക്കുന്നത്‌. കേരളത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ നടത്താൻ കഴിയില്ലെന്നാണ്‌ ഇഡിയുടെ ആരോപണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top