13 November Wednesday

ജ.എസ്‌ എ ബോബ്‌ഡെയെ ചീഫ്‌ ജസ്റ്റിസായി ശുപാർശ ചെയ്‌തു

സ്വന്തം ലേഖകൻUpdated: Saturday Oct 19, 2019

ന്യൂഡൽഹി >  ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെയെ അടുത്ത ചീഫ്‌ ജസ്റ്റിസായി നിയമിക്കാമെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ ശുപാർശ ചെയ്‌തു. ഈ മാസം 17ന്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ വിരമിക്കും. വ്യാഴാഴ്ച നിയമന്ത്രാലയത്തിന് ശുപാർശ കൈമാറി.

മധ്യപ്രദേശ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ 2013 ഏപ്രിലിലാണ്‌ സുപ്രീംകോടതി ജഡ്‌ജിയായത്‌. സീനിയോറിറ്റിയിൽ മുന്നിലുള്ള  ജഡ്‌ജിയെ ചീഫ്‌ ജസ്റ്റിസ്‌ പദവിയിലേക്ക്‌ ശുപാർശ ചെയ്യുന്നതാണ്‌ സുപ്രീംകോടതിയിലെ നിയമനശൈലി. ശുപാർശ നിയമന്ത്രാലയം അംഗീകരിച്ച്‌ രാഷ്ട്രപതി വിജ്ഞാപനമിറക്കണം. ജ. ബോബ്‌ഡെ  2021 ഏപ്രിൽ 23നാണ്‌ വിരമിക്കുക.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top