22 October Tuesday

സർക്കാർ വിമർശം രാജ്യദ്രോഹമല്ല: ജസ്റ്റിസ് ദീപക് ഗുപ്‌ത

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

അഹമ്മദാബാദ് >   ഇന്ത്യന്‍ ജനതയ്ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് ജസ്റ്റിസ് ദീപക് ​ഗുപ്ത പറഞ്ഞു. അത്തരം വിമര്‍ശനങ്ങള്‍ രാജ്യദ്രോഹമായി കാണാനില്ല. ഭരിക്കുന്ന സര്‍ക്കാര്‍ ആരായാലും വിമര്‍ശിക്കാന്‍ അധികാരമുണ്ട്. സര്‍ക്കാര്‍, ജുഡീഷറി, ഉദ്യോ​ഗസ്ഥര്‍, സേന എന്നിവയ്ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ രാജ്യദ്രോഹമല്ല. അങ്ങനെ കണ്ടാല്‍ ഇന്ത്യ ജനാധിപത്യരാജ്യത്തിനു പകരം  പൊലീസ് സ്റ്റേറ്റാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ രാജ്യദ്രോഹനിയമവും അഭിപ്രായസ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷവാദം ഒരിക്കലും നിയമമാകില്ല; ന്യൂനപക്ഷത്തിന് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. പൊതു സ്വീകാര്യ മാനദണ്ഡങ്ങളോട് വിയോജിക്കുമ്പോഴാണ് പുതിയ ചിന്തകര്‍ ഉണ്ടാകുന്നത്. എല്ലാവരും ഒരേ പാത പിന്തുടര്‍ന്നാല്‍ പുതിയ പാതകളുണ്ടാകില്ല. എപ്പോഴും ചോദ്യം ചെയ്തുകൊണ്ടിരിക്കണം. എന്നാല്‍  മാത്രമേ സമൂഹം വികസിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top