23 May Thursday

അനിൽ അംബാനിക്കുവേണ്ടി ഉത്തരവിൽ തിരുത്ത‌്: സുപ്രീംകോടതി മുൻജീവനക്കാരെ അറസ്റ്റ‌് ചെയ‌്തു

സ്വന്തം ലേഖകൻUpdated: Tuesday Apr 9, 2019

ന്യൂഡൽഹി
റിലയൻസ‌് കമ്യൂണിക്കേഷൻസ‌് ഉടമ അനിൽ അംബാനിക്ക‌് എതിരായ കോടതി അലക്ഷ്യക്കേസിലെ സുപ്രീംകോടതി ഉത്തരവ‌് തിരുത്തിയ കോടതിയിലെ മുൻജീവനക്കാരെ ഡൽഹി പൊലീസ‌് അറസ്റ്റ‌് ചെയ‌്തു. സുപ്രീംകോടതി കോർട്ട‌് മാസ്റ്റർമാരായിരുന്ന മാനവ‌്ശർമ, തപൻകുമാർ ചക്രവർത്തി എന്നിവരെ ഡൽഹി ക്രൈംബ്രാഞ്ച‌ാണ‌് അറസ്റ്റ‌് ചെയ‌്തത‌്. അനിൽ അംബാനിക്ക‌് എതിരെ സ്വീഡനിലെ എറിക‌്സൺ കമ്പനി ഫയൽ ചെയ‌്ത കോടതി അലക്ഷ്യക്കേസിൽ ജനുവരി ഏഴിന‌് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവാണ‌് തിരുത്തിയത‌്.

ഈ ജീവനക്കാരെ ചീഫ‌്ജസ‌്റ്റിസിന്റെ ഉത്തരവ‌് പ്രകാരം പിരിച്ചുവിട്ടിരുന്നു. അനിൽ അംബാനി സുപ്രീംകോടതിയിൽ നേരിട്ട‌് ഹാജരാകണമെന്ന ഉത്തരവ‌്,  നേരിട്ട‌് ഹാജരാകുന്നതിൽനിന്ന‌് അനിൽ അംബാനിയെ ഒഴിവാക്കിയെന്ന‌് മാനവ‌്ശർമയും തപൻ ചക്രവർത്തിയും ഇടപെട്ട‌് തിരുത്തുകയായിരുന്നു. അന്വേഷണത്തിൽ കുറ്റക്കാരെന്ന‌് കണ്ടെത്തിയതിനെ തുടർന്നാണ‌് ഇവരെ പിരിച്ചുവിട്ടത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top