15 September Sunday

മോഡിക്കും അമിത‌്ഷാക്കും തെരഞ്ഞെടുപ്പ് കമീഷൻ ക്ലീൻ ചിറ്റ് നൽകിയത് പരിശോധിക്കും: സുപ്രീം കോടതി

വെബ് ഡെസ്‌ക്‌Updated: Monday May 6, 2019

ന്യൂഡൽഹി> മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവർക്ക് എതിരായ പരാതികളിൽ തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ ക്ലീൻ ചിറ്റ് പരിശോധിക്കാം എന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് കോടതിയിൽ ഫയൽ ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചു

ക്ലീൻ ചിറ്റ് നൽകാൻ ഉള്ള കാരണം കമീഷൻ വിശദീകരിച്ചിട്ടില്ല. തീരുമാനത്തോട് കമീഷന്റെ ഒരു അംഗം വിയോജിപ്പ് അറിയിച്ചതായും കോൺഗ്രസിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വി. മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവർക്ക് എതിരെ സമയബന്ധിതമായി നടപടി സ്വീകരിക്കാൻ സുപ്രീം കോടതി മാർഗ്ഗ രേഖ പുറത്ത് ഇറക്കണം എന്നും  സിംഘ്‌വി ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top