ന്യൂഡൽഹി
ഭരണഘടനയുടെ സ്‌മരണകൾ ഇല്ലാതാക്കി ചാണക്യന്റെ ചിത്രം കൊത്തിവച്ച സ്ഥലത്തേയ്ക്കാണ് ഇന്ത്യയെ കൊണ്ടുപോകുന്നതെന്ന് സു വെങ്കടേശൻ (സിപിഐ എം) ലോക്‌സഭയിൽ പറഞ്ഞു. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രം സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റ് എന്നത് കെട്ടിടമല്ല, ജനാധിപത്യമൂല്യങ്ങളാണ്. പാർലമെന്റിന്റെ മികവ് കെട്ടിടത്തെയോ വാസ്‌തുവിദ്യയെയോ എൻജിനിയറിങ്ങിനെയോ ആശ്രയിച്ചല്ല. ഈ സഭ എടുക്കുന്ന തീരുമാനങ്ങളെയും അവ പിന്തുടരുന്ന തത്വശാസ്‌ത്രത്തെയും ആശ്രയിച്ചാണ്. 140 കോടി ജനങ്ങളും രക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പുതിയ വേദിയിലേയ്‌ക്ക് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..