24 June Monday

ജെഎൻയുവിൽ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019

ഋഷി ജോഷ്വ

ന്യൂഡൽഹി> ജെഎൻയു സർവകലാശാലയിൽ മലയാളി വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ  കണ്ടെത്തി. സെന്റർ ഫോർ ഇംഗ്ലീഷ‌് സ‌്റ്റഡീസിൽ രണ്ടാംവർഷ ‌എംഎ വിദ്യാർഥിയായ ഋഷിജോഷ്വ തോമസിന്റെ (24) മൃതദേഹമാണ‌് സ‌്കൂൾ ഓഫ‌് ലാംഗ്വേജ‌്, ലിറ്ററേച്ചർ ആൻഡ‌് കൾച്ചറൽ സ‌്റ്റഡീസ‌് റീഡിങ് റൂമിൽ കണ്ടെത്തിയത‌്. ഋഷി ജോഷ്വയുടെ കുടുംബം തമിഴ‌്നാട്ടിലെ വെല്ലൂരിൽ സ്ഥിരതാമസമാക്കിയവരാണെന്ന‌് സർവകലാശാല അധികൃതർ പറഞ്ഞു.

റീഡിങ‌് റൂമിന്റെ ഒരു മുറി അകത്തുനിന്ന‌് അടച്ചുപൂട്ടിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന‌് ജനലിലൂടെ അകത്തേക്ക‌് നോക്കിയ വിദ്യാർഥികളാണ‌് ആദ്യം മൃതദേഹം കണ്ടത‌്. പ്രാഥമികാന്വേഷണപ്രകാരം ഋഷി ചികിത്സയിലായിരുന്നുവെന്ന‌് ബോധ്യപ്പെട്ടതായി ഡൽഹി പൊലീസ‌് അറിയിച്ചു.

തന്റെ അധ്യാപകരിൽ ഒരാൾക്ക‌് ഋഷി അയച്ച ആത്മഹത്യാക്കുറിപ്പും പിന്നീട‌് പൊലീസ‌് പരിശോധിച്ചു.  പ്രാഥമികാന്വേഷണത്തിൽ മരണത്തിൽ ദുരൂഹതയില്ലെന്നാണ‌് നിഗമനമെന്നും അന്വേഷണം തുടരുമെന്നും ഡൽഹി സൗത്ത‌് വെസ‌്റ്റ‌് ഡിസിപി അറിയിച്ചു. മൃതദേഹം പിന്നീട‌് സഫ‌്ദർജങ് ആശുപത്രിയിലേക്ക‌് മാറ്റി. ഋഷിയുടെ ബന്ധുക്കളും മറ്റും സ്ഥലത്തെത്തിയിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
 Top