പേന മോഷ്‌ടിച്ചെന്നാരോപിച്ച് മൂന്നാംക്ലാസുകാരന് ക്രൂരമർദനം

ബംഗളൂരു > പേന മോഷ്‌ടിച്ചെന്നാരോപിച്ച് കർണാടകത്തിൽ മൂന്നാംക്ലാസുകാരന് ക്രൂരമർദനം. റായ്ച്ചൂരിലെ രാമകൃഷ്ണ ആശ്രമത്തിലാണ് സംഭവം. ആശ്രമത്തിന്റെ അധികാരിയായ വേണുഗോപാലും സഹായികളുമാണ് മൂന്നാംക്ലാസുകാരനെ മർദിച്ചത്. പേന മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു സംഭവം. തടിക്കഷ്ണങ്ങളും ബാറ്റും ഉപയോഗിച്ച് മർദിച്ചതായും മുറിയിൽ പൂട്ടിയിട്ടതായും കുട്ടി പറഞ്ഞു. കുട്ടിയുടെ കണ്ണിനടക്കം പരിക്കുണ്ട്. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
Related News

0 comments