20 September Friday

പോണ്ടിച്ചേരി സര്‍വകലാശാല: സൗജന്യ ബസ് സര്‍വീസിനായി എസ്എഫ്‌ഐ നടത്തിവന്ന നിരാഹാര സമരം വിജയിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

പുതുച്ചേരി> പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സൗജന്യ ബസ് സര്‍വീസിനായി എസ്എഫ്‌ഐ നടത്തിവന്ന നിരാഹാര സമരം വിജയിച്ചു.ബസ് ഫീസ് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റിയെ നിശ്ചയിച്ചു. കമ്മിറ്റിയുടെ തീരുമാനം വരുന്നത് വരെ ഫീസ് അടയ്‌ക്കേണ്ടതില്ല എന്നും കോളേജ് അധികൃതര്‍ ഉറപ്പ് നല്‍കി.
 
സ്റ്റുഡന്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ശോണിമ നെല്യാട്ടും സ്റ്റുഡന്‍സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം വി ഭാരതിയുമാണ് സമരത്തിന്റെ ഭാഗമായി നിരാഹാരമിരുന്നിരുന്നത്. കഴിഞ്ഞ വര്‍ഷം വരെ സൗജന്യമായിരുന്ന യൂണിവേഴ്‌സിറ്റി ബസിന് 8000 രൂപ വീതം ഫീസ് അടിച്ചേല്‍പിക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു സമരം.

ബസ് ഫീസ് പിന്‍വലിക്കുക, ക്യാമ്പസിനകത്ത് കൂടുതല്‍ ബസ് സര്‍വീസുകള്‍ അനുവദിക്കുക, വിവിധ കോഴ്‌സുകളിലെ അക്കാദമിക് ഫീസ് വര്‍ധന പിന്‍വലിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, പോണ്ടിച്ചേരി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് 25% സംവരണം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു സമരം.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top