21 February Thursday

ബിഹാറിൽ ഭൂരഹിതരുടെ സമരപ്പന്തലിന‌് തീയിട്ടു; നിരവധിപേർക്ക‌് പൊള്ളലേറ്റു

സ്വന്തം ലേഖകൻUpdated: Friday Jan 18, 2019

ന്യൂഡൽഹി > മിച്ചഭൂമി പതിച്ചുകിട്ടാൻ മുന്നൂറിൽപ്പരം ഭൂരഹിത കുടുംബങ്ങൾ ബിഹാറിൽ സീതാമഢി ജില്ലയിലെ റൂനിസൈദ‌്പുരിൽ നടത്തുന്ന സമരത്തെ ഭൂവുടമകളുടെ ഗുണ്ടകൾ ആക്രമിച്ചു. സമരപ്പന്തൽ കത്തിച്ചതിനെ തുടർന്ന‌് ഒട്ടേറെപേർക്ക‌് മാരകമായി പൊള്ളലേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബിന്ദ സാഹ‌്നി, അനാരി ദേവി എന്നീ സ‌്ത്രീകളുടെ നില അതീവഗുരുതരമാണ‌്.

ബിഡിഒയുടെ പിന്തുണയോടെയാണ‌് ആക്രമണം.   പത്തേക്കറിൽപ്പരം മിച്ചഭൂമിയിൽ കുടിലുകളിൽ കഴിയുന്ന നിർധനതൊഴിലാളികൾക്ക‌് സ്ഥലം പതിച്ചുകൊടുക്കണമെന്ന‌് ആവശ്യപ്പെട്ട‌്  സിപിഐ എം, അഖിലേന്ത്യ കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിലാണ‌്  പ്ര‌‌ക്ഷേ‌ാഭം. പുതുതായി ചുമതലയേറ്റ ബിഡിഒ ഭൂവുടമകളുടെ ഗുണ്ടകളുമായെത്തി ആക്രമണം നടത്തുകയായിരുന്നു.

നേരത്തെ ഇവിടെ സിപിഐ എം നേതൃത്വത്തിൽ നടത്തിയ സമരത്തെത്തുടർന്ന‌് 435 കുടുംബങ്ങൾക്ക‌് പട്ടയം ലഭിച്ചിരുന്നു. ഇപ്പോഴത്തെ സമരവും വിജയത്തിലേക്ക‌് നീങ്ങുമെന്ന‌് കണ്ടാണ‌് ഭൂവുടമകൾ പ്രകോപിതരായത‌്.ആക്രമണത്തിന‌് ഒത്താശ ചെയ‌്ത ബിഡിഒ, പൊലീസ‌് ഇൻസ‌്പെക്ടർ എന്നിവരെ സർവീസിൽനിന്ന‌് പുറത്താക്കണമെന്നും കുറ്റവാളികളെ മുഴുവൻ അറസ്റ്റ‌് ചെയ്യണമെന്നും അഖിലേന്ത്യ കിസാൻസഭയും കർഷകത്തൊഴിലാളി യൂണിയനും  ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top