18 September Wednesday

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്, യാത്രക്കാരന് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

പാറ്റ്‌ന> ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്. സംഭവത്തില്‍ ഒരു യാത്രക്കാരന്റെ മൂക്കിന് പരിക്കേറ്റു.ഭഗല്‍പൂര്‍ - ജയ്‌നഗര്‍ എക്‌സ്പ്രസ് ട്രെയിനിന് നേരെ ബിഹാറില്‍ വെച്ചാണ് കല്ലേറുണ്ടായത്.സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെട്ട ചിത്രങ്ങളിലൊന്നില്‍ ഒരു യുവാവ് ട്രെയിനിന് നേരെ തൊട്ടടുത്ത് നിന്ന് കല്ലെറിയുന്നത് കാണാം.


മറ്റൊരു ചിത്രത്തില്‍ ഒരു യാത്രക്കാരന്‍ മൂക്കിന് പരിക്കേറ്റ നിലയില്‍ ട്രെയിനിനകത്ത് സീറ്റില്‍ ഇരിക്കുന്നതുമാണ് ഉള്ളത്. ദര്‍ബംഗയ്ക്കും കാകര്‍ഘാതിയ്ക്കും ഇടയ്ക്കുവെച്ചാണ് കല്ലേറുണ്ടായതെന്നും എറിഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും വീഡിയോ ക്ലിപ്പിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

ഇത്തരക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ ആവശ്യപ്പെട്ടു. അതേസമയം ഈ പോസ്റ്റില്‍ പ്രതികരണവുമായി റെയില്‍വെ മന്ത്രാലയവും രംഗത്തെത്തി. ഈ സംഭവത്തില്‍ കുറ്റക്കാരനായ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും റെയില്‍വെ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top