Deshabhimani

ഉചിത സമയത്ത്‌ 
ജമ്മു കശ്‌മീരിന്‌ സംസ്ഥാന പദവി: അമിത്‌ഷാ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 01:31 AM | 0 min read

ന്യൂഡൽഹി > നിയമസഭ  തെരഞ്ഞെടുപ്പിനുശേഷം, ഉചിതമായ സമയം വരുമ്പോൾ  ജമ്മു കശ്‌മീരിന്‌ സംസ്ഥാന പദവി തിരികെനൽകുമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ. ജമ്മു- കശ്‌മീരിന്‌ സംസ്ഥാന പദവി നൽകുമെന്ന്‌ കോൺഗ്രസും നാഷണൽ കോൺഫറൻസും പറയുന്നത്‌ ജനങ്ങളെ കബളിപ്പിക്കാനാണെന്ന്‌  ജമ്മുവിൽ ബിജെപി റാലിയിൽ അമിത്‌ഷാ പറഞ്ഞു. കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മാത്രമേ സംസ്ഥാന പദവിയുടെ കാര്യത്തിൽ തീരുമാനമെടുക്കാനാവൂ. ജമ്മു കശ്‌മീരിന്‌  സംസ്ഥാന പദവി തിരികെ കിട്ടുമെന്ന്‌ ഇന്ത്യ കൂട്ടായ്‌മ ഉറപ്പാക്കുമെന്ന്‌ രാഹുൽ ഗാന്ധി അനന്ത്‌നാഗിൽ തെരഞ്ഞെടുപ്പ്‌ യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home