09 August Tuesday

സ്റ്റാന്‍ സ്വാമിയുടെ മരണം അന്വേഷിക്കണം ; യുഎസ് പ്രതിനിധിസഭയില്‍ പ്രമേയം

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022



ന്യൂയോര്‍ക്ക്
ഭീമ കൊറേ​ഗാവ് കേസില്‍  കസ്റ്റഡിയിലിരിക്കെ ഇന്ത്യന്‍ ജയിലില്‍ മരിച്ച മനുഷ്യവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് സഭാ വൈദികനുമായ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയം യുഎസ് പ്രതിനിധിസഭയില്‍ അവതരിപ്പിച്ചു.

കലിഫോര്‍ണിയയില്‍നിന്നുള്ള ഡെമോക്രാറ്റിക് പാര്‍ടി നേതാവും സഭാം​ഗവുമായ ജുവാന്‍ വര്‍​ഗസ് ആണ് പ്രമേയം  അവതരിപ്പിച്ചത്. ആന്ദ്രെ കാര്‍സണ്‍, ജെയിംസ് മക്​ഗെവേണ്‍ എന്നിവര്‍ പിന്തുണച്ചു.

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കും സംരക്ഷകര്‍ക്കുമെതിരെ നടക്കുന്ന പീഡനങ്ങളും ‍ഫാ. സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണവും എന്ന വിഷയത്തില്‍ ചൊവ്വാഴ്‌ച നടന്ന വെബിനാറിലും വര്‍​ഗസ് പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top