20 August Tuesday

മനോരമ വാർത്ത പച്ചക്കള്ളം; പിബി വിലയിരുത്തലിൽ കേരളം എൽഡിഎഫിന്‌ അനുകൂലം: എസ്‌ആർപി

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

ന്യൂഡൽഹി > കേരളത്തിൽ ഇപ്പോഴത്തെ സ്ഥിതി എൽഡിഎഫിനു അത്ര അനുകൂലമല്ലെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ വിലയിരുത്തിയെന്ന ‘മലയാള മനോരമ’ റിപ്പോർട്ട‌് പച്ചക്കള്ളമാണെന്ന‌് പാർടി പൊളിറ്റ‌്ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻപിള്ള പറഞ്ഞു. യുഡിഎഫിനു വേണ്ടിയുള്ള രാഷ്‌ട്രീയപ്രചാരവേലയാണ‌് മനോരമ നടത്തുന്നതെന്നും എസ‌്ആർപി ‘ദേശാഭിമാനി’ യോട‌് പറഞ്ഞു.

'കേരളത്തിലെ സാഹചര്യം എൽഡിഎഫിന് കൂടുതൽ അനുകൂലമാണെന്നാണ് പി ബി വിലയിരുത്തിയത്'. എസ്‌ആർപി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top