27 January Monday

സംസ്‌കൃതം സംസാരിച്ചാല്‍ കൊളസ്‌ട്രോളും പ്രമേഹവും നിയന്ത്രിക്കാം: ബിജെപി എംപി

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019

ന്യൂഡല്‍ഹി> സംസ്‌കൃതം സംസാരിച്ചാല്‍ കൊളസ്‌ട്രോളും പ്രമേഹവും നിയന്ത്രണത്തില്‍ നിര്‍ത്താമെന്ന് ബിജെപി എംപി. അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ് ഇത്തരത്തില്‍ കണ്ടെത്തല്‍ നടത്തിയതെന്നും എംപി പറഞ്ഞു.

 ബിജെപി എംപി ഗണേഷ് സിംഗാണ് വ്യാഴാഴ്ച ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. പാര്‍ലമെന്റില്‍ സംസ്‌കൃത സര്‍വകാലാശാല ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചകള്‍ക്കിടയിലാണ് ഗണേഷ് ഇത്തരത്തില്‍ പറഞ്ഞത്. കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് സംസ്‌കൃതത്തില്‍ സജ്ജീകരിച്ചാല്‍ കുറ്റമറ്റതാകുമെന്ന് നാസ കണ്ടെത്തിയതായും ഗണേഷ് പറഞ്ഞു.

97 ശതമാനത്തിലധികം വരുന്ന ലോകത്തെ  ഭാഷകളെല്ലാം സംസകൃതം അടിസ്ഥാനപ്പെടുത്തിയാണെന്നും ഗണേഷ് പറയുന്നു. സഹോദരന്‍, പശു എന്നി ഇംഗ്ലീഷ് വാക്കുകള്‍ സംസ്‌കൃതത്തില്‍ നിന്നും എടുത്തതാണെന്നായിരുന്നു കേന്ദ്ര മന്ത്രി പ്രതാപ് ചന്ദ്രസാരംഗിയുടെ പരാമര്‍ശം.
 


പ്രധാന വാർത്തകൾ
 Top