27 October Wednesday

സോനു സൂദി‌ന്റെ സ്ഥാപനങ്ങളിൽ റെയ്​ഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021


മുംബൈ
സംഘപരിവാറിന്റെ അപ്രിയത്തിനിരയായ ബോളിവുഡ്​ നടൻ സോനു സൂദി‌ന്റെ  ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ  ആദായനികുതി പരിശോധന​. ലഖ്‌നൗവിലെ ഒരു കമ്പനിയിലും  മുംബൈയിലുമായി   ആറ് സ്ഥലങ്ങളിലാണ് ബുധനാഴ്ച  പരിശോധന നടത്തിയത്. ഒരു വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

സോനു സൂദിനെ​ രണ്ടാഴ്ചമുമ്പ്‌ ഡൽഹി സർക്കാർ സ്​കൂൾ വിദ്യാർഥികളുടെ പരിപാടിയുടെ ബ്രാൻഡ് അംബാസഡറാക്കിയിരുന്നു. പിന്നാലെ ആംആദ്മിയിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സോനു നിഷേധിച്ചിരുന്നു. അടച്ചിടൽ കാലത്ത് നിരവധി ക്ഷേമ  പ്രവര്‍ത്തനങ്ങള്‍  സോനു ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top