Deshabhimani

വിവാഹത്തിന് തടസം; മകൻ അമ്മയെ കൊലപ്പെടുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 12:29 PM | 0 min read

ന്യൂഡൽഹി > ന്യൂഡൽഹിയിൽ 22കാരനായ മകൻ അമ്മയെ കൊലപ്പെടുത്തി. വിവാഹത്തെ സംബന്ധിച്ച തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. ഡൽഹിയിലെ ഖ്യാലയിലാണ് സംഭവം. വെള്ളി രാത്രി 8.30ഓടെയാണ് ഖ്യാല പൊലീസ് സ്റ്റേഷനിലേക്ക് കൊലപാതകവിവരമെത്തുന്നത്. തന്റെ അമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്നും കമ്മൽ മോഷണം പോയെന്നും പറഞ്ഞ് യുവാവ് തന്നെയാണ് സ്റ്റേഷനിലേക്ക് വിളിച്ചത്. പൊലീസെത്തി അന്വേഷണം നടത്തിയെങ്കിലും മോഷണത്തിന്റേതായ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. എന്നാൽ സ്ത്രീയുടെ ഇളയ മകൻ സാവന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ സത്യം പുറത്തുവരികയായിരുന്നു.

2019ൽ ഭർത്താവ് മരിച്ചതിനു ശേഷം രണ്ട് ആൺമക്കൾക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. മൂത്ത മകന്റെ വിവാഹം അടുത്തിടെ ഉറപ്പിച്ചിരുന്നു. തുടർന്ന് സാവനും തനിക്ക് പരിചയമുള്ള പെൺകുട്ടിയെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ആവശ്യം നിരസിച്ച അമ്മ സാവനെ വഴക്കുപറയുകയും വീണ്ടും ആവശ്യം ഉന്നയിച്ചാൽ സ്വത്തിന്റെ വിഹിതം നൽകില്ലെന്ന് പറയുകയുമായിരുന്നു. ഇതിലുള്ള പകയെത്തുടർന്നാണ് യുവാവ് കൊലപാതകം ആസൂത്രണം ചെയ്തത്.



deshabhimani section

Related News

0 comments
Sort by

Home