പൂഞ്ചിൽ ഭീകരാക്രമണം: ഒരു സൈനികന് വീരമൃത്യു

ശ്രീനഗർ > ജമ്മു കശ്മീരിലെ പൂഞ്ചിൽ നടന്ന ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. ലാൻസ് നായിക് സുഭാഷ് കുമാറാണ് മരിച്ചത്. പ്രദേശത്തേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയതിനിടെയാണ് സംഭവം. പരുക്കേറ്റ സുഭാഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏറ്റുമുട്ടലിൽ ഭീകരരും കൊല്ലപ്പെട്ടതായാണ് വിവരം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സൈനികന്റെ മൃതദേഹം സൈന്യത്തിന് വിട്ടുനൽകി. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
0 comments