18 February Monday

ശബരിമല ആക്ഷന്‍ കൗണ്‍സിലിന്റെ പരിപാടിക്ക് ആളില്ല; സ‌്മൃതി ഇറാനി പിന്മാറി

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

ന്യൂഡൽഹി > അഖിലേന്ത്യാ ശബരിമല ആക‌്‌ഷൻ കൗൺസിലിന്റെ പേരിൽ ഡൽഹിയിൽ നടത്തിയ പരിപാടിയിൽ സദസ്സ‌് ശുഷ‌്കമായതിനെത്തുടർന്ന‌് കേന്ദ്രമന്ത്രി സ‌്മൃതി ഇറാനി അവസാന നിമിഷം പിന്മാറി. നെഹ‌്റു മ്യൂസിയം ലൈബ്രറി ഹാളിൽ വൈകിട്ട‌് അഞ്ചിനാണ‌് പരിപാടി നിശ്ചയിച്ചിരുന്നത‌്. ‘ശബരിമല ആചാരങ്ങൾ സംരക്ഷിക്കുന്നതിനായി പൗരന്മാർ ഒത്തുചേരുന്നു’ എന്ന പേരിലായിരുന്നു പരിപാടി.

തുടങ്ങാൻ സമയമായിട്ടും വ‌ളരെക്കുറച്ച‌് ആളുകളേ ഹാളിൽ എത്തിയിരുന്നുള്ളൂ. വന്നവരിൽ ഒട്ടുമുക്കാലും മാധ്യമപ്രവർത്തകരായിരുന്നു. പരിപാടിയെക്കുറിച്ച‌് സമൂഹ്യമാധ്യമങ്ങളിൽ വൻ പ്രചാരണം നടത്തിയിരുന്നു. കസേരകളിൽ 90 ശതമാനവും ഒഴിഞ്ഞുകിടന്ന സാഹചര്യത്തിൽ മന്ത്രിക്കു പകരം മീനാക്ഷി ലേഖി എംപിയെത്തി. യോഗം നടക്കുമ്പോഴും  കസേരകൾ ഭൂരിപക്ഷവും ഒഴിഞ്ഞുകിടന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top