24 October Thursday

ഒന്നുമറിയാതെ കുഞ്ഞുഹൃദയം നിലയ്‌ക്കുമ്പോൾ കാശ്‌മീരിൽ "അവസ്ഥ മെച്ചപ്പെടുന്നു'

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019
ഫ്‌ളവേഴ്‌സ് ടെലിവിഷന്‍ ചാനല്‍ മാര്‍ക്കറ്റിംഗ് മേധാവി ആന്റോ പുത്തിരി അന്തരിച്ചു
Read more: https://www.deshabhimani.com/news/kerala/anto-putthiri-passes-away/818918

ശ്രീനഗർ > കാശ്‌മീരിലെ അതിപ്രശസ്‌തമായ ആശുപത്രിയായ ലാൽ ദേധിൽ പ്രസവത്തിനിടെ സഹോദരിയുടെ കുഞ്ഞ്‌ മരണപ്പെട്ട വിവരം മാധ്യമപ്രവർത്തകനായ ആദിൽ അക്‌സർ ഏറെ വൈകിയാണ്‌ അറിയുന്നത്‌. കുഞ്ഞ്‌ മരിച്ചിട്ട്‌ അഞ്ച്‌ ദിവസമാകുന്നു. ആദിലിന്റെ ബന്ധുക്കൾ ഇനിയും വിവരമറിഞ്ഞിട്ടില്ല. അവർ കുഞ്ഞിന്റെ ജനനവാർത്ത കേൾക്കാനായി ഇപ്പോഴും കാത്തിരിക്കുന്നു.

 ആഗസ്ത്‌ അഞ്ച്‌ മുതൽ കാശ്‌മീരിൽ നിയന്ത്രണങ്ങൾ കർശനമാക്കുകയും വിവരവിനിമയ സംവിധാനങ്ങൾ റദ്ദുചെയ്യുകയും ചെയ്‌തതിന്റെ ഇരയാണ് കുഞ്ഞ്‌. ആഗസ്ത്‌ 23ന്‌ കാശ്‌മീരിൽ കർശനമായ കർഫ്യു ഏർപ്പെടുത്തി. ബാരിക്കേടുകൾ ഉയർന്നു.

ആഗസ്ത്‌ 24ന്‌ ഡോക്‌ടർമാർ പ്രസവവേദനയ്‌ക്കുള്ള മരുന്ന്‌ നൽകി. കുഞ്ഞിന്റെ ഹൃദയമിടിപ്പ്‌ കുറഞ്ഞ വിവരം ഫോണുകളുടെ പ്രവർത്തനം നിലച്ചതിനാൽ യഥാസമയം മുതിർന്ന ഡോക്‌ടർമാരെ അറിയിക്കാനായില്ല.  ആശുപത്രി വണ്ടിയിൽ കയറി ഡോക്‌ടർമാർ എത്തുമ്പോഴേക്കും സമയം ഏറെ വൈകി. കുഞ്ഞ്‌ വയറ്റിനുള്ളിൽ തന്നെ മരിച്ചു.

മുതിർന്ന ഡോക്‌ടർമാരുമായി ആശയവിനിമയം നടത്താനായിരുന്നെങ്കിൽ കുഞ്ഞ്‌ രക്ഷപ്പെടുമായിരുന്നുവെന്ന ആശുപത്രി അധികൃതരുടെ വാക്കുകൾ വിവരവിനിമയ സംവിധാനങ്ങൾ റദ്ദുചെയ്തതിന്റെ ദുരന്തഫലം വെളിവാക്കുന്നു. കുഞ്ഞ്‌ മരിച്ചവിവരം ആദിലിന്റെ വീട്ടിലും ശ്രീനഗറിന്‌ പുറത്തുള്ള സഹോദരിയുടെ വീട്ടിലുമറിയിച്ചത്‌ സഹോദരൻ കാൽനടയായി ചെന്നാണ്‌. 

ഇത്‌ ഒറ്റപ്പെട്ട സംഭവമല്ല. പണം തീർന്ന്‌ വീട്ടുകാരെ സമീപിക്കാനാവാത്തവർ, കുഞ്ഞിന്‌ സുഖമില്ലാത്ത കാര്യം വീട്ടുകാരെ അറിയിക്കാനാവാത്തവർ, നിസഹായതയുടെ നിരവധി മുഖങ്ങളാണ്‌ ആശുപത്രിവറാന്ത മുഴുവൻ. അപ്പോഴും ജമ്മു കാശ്‌മീർ സർക്കാർ വക്താവ്‌ രോഹിത്‌ കൻസൽ കാശ്‌മീരിൽ സ്ഥിതി മെച്ചപ്പെടുന്നുണ്ട്‌ എന്ന്‌ മാധ്യമങ്ങളോട്‌ പറയുമ്പോൾ അധികൃതരുടെ നിസംഗതയുടെ ആഴം വ്യക്തമാകുന്നു.
 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top