ന്യൂഡൽഹി > കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തിൽ സംവരണത്തെക്കുറിച്ച് മൗനം പാലിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.
നയരേഖയിൽ ഒരിടത്തും സംവരണം എന്ന വാക്കില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, ഒബിസി, ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള സംവരണം അവസാനിപ്പിക്കുന്നതാണോ പുതിയനയമെന്ന് -കത്തിൽ ആരാഞ്ഞു.
പാർലമെന്റിൽ ചർച്ച ചെയ്യാതെയാണ് നയം പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരുകൾ, വിദ്യാർഥികൾ, അധ്യാപകർ, വിദ്യാഭ്യാസവിദഗ്ധർ, ഇതര മേഖലകളിലെ വിദഗ്ധർ എന്നിവരുമായി പേരിനുമാത്രം ചർച്ച നടത്തി. പുതിയനയത്തിന്റെ യഥാർഥ ലക്ഷ്യത്തെക്കുറിച്ച് ആശയക്കുഴപ്പവും അനിശ്ചിതത്വവും നിലനിൽക്കുന്നു. സംവരണത്തിന്റെ കാര്യത്തിൽ ആശങ്ക നീക്കാനുള്ള പ്രതികരണം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നതായും യെച്ചൂരി കത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..