15 December Sunday

മതേതര ജനാധിപത്യവിശ്വാസികൾ ഒന്നിക്കണം: യെച്ചൂരി

ഗോപിUpdated: Monday Jul 15, 2019

കൊൽക്കത്ത > ഭയാനകമായ രീതിയിൽ രാജ്യത്ത‌് -ശക്തിപ്രാപിച്ച വർഗീയതയെ നേരിടാൻ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വർഗീയതയ‌്-ക്കെതിരെ മുന്നിൽനിന്ന‌് പോരാടിയ ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടു. അതുകൊണ്ട‌്- പിന്മാറുകയോ  പോരാട്ടം അവസാനിപ്പിക്കുകയോ ചെയ്യില്ല. തെരഞ്ഞെടുപ്പ‌് വിജയംമാത്രമല്ല കമ്യൂണിസ്റ്റ‌് ലക്ഷ്യം.  ജനകീയ ആവശ്യങ്ങളുന്നയിച്ച‌് ജനങ്ങളെ സംഘടിപ്പിച്ച്- മുന്നേറുക എന്നതാണ‌്. അത്- ശക്തമായി തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ പ്രമോദ്- ദാസ്-ഗുപ്-ത മെമ്മോറിയൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമകാലീന ഭാരതത്തിൽ വർഗീയതയ്-ക്കെതിരായ പോരാട്ടം എന്ന  വിഷയത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.

വർഗീയവികാരവും യുദ്ധഭീഷണിയും ഉയർത്തിയാണ് ബിജെപി വീണ്ടും അധികാരത്തിലെത്തിയത്-. ജനാധിപത്യ മതേതര കക്ഷികൾ അതിനെ നേരിടുന്നതിൽ പരാജയപ്പെട്ടു. ജനങ്ങളെ അണിനിരത്തിയുള്ള  പ്രചാരണത്തിനും പോരാട്ടത്തിലുംകൂടിമാത്രമേ ഈ ഭീഷണിയെ നേരിടാനാകൂ. അതിന‌് ജനാധിപത്യ മതേതര വിശ്വാസികളുടെ ബൃഹത്തായ ജനകീയകൂട്ടായ്-മവേണം. വർഗീയവിരുദ്ധപേരാട്ടത്തിൽ തൃണമൂലുമായി കൈകോർക്കുന്നത്- ബിജെപിയെ സഹായിക്കുന്നതിന് തുല്യമാണെന്ന‌്- യെച്ചൂരി പറഞ്ഞു. ജനാധിപത്യവിരുദ്ധ പ്രവർത്തനമാണ് മമതയുടെ മുഖമുദ്ര. ബിജെപിയെ സഹായിക്കുന്ന നിലപാടാണ് മമത തുടരുന്നത്-. ബംഗാളിൽ ബിജെപി-ക്ക്- വളരാൻ അവസരം സൃഷ്ടിച്ചതും  തൃണമൂലാണ്. തൃണമൂൽ ഭരണത്തിൽ ഇതുവരെ 213 സിപിഐ എം –-ഇടതുമുന്നണി പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗങ്ങളായ ബിമൻബസു, മുഹമ്മദ്- സലിം എന്നിവരുൾപ്പെടെ നിരവധി നേതാക്കളും നൂറുകണക്കിനാളുകളും  പങ്കെടുത്തു. നിരഞ‌്ജൻ ചാറ്റർജി അധ്യക്ഷനായി.


പ്രധാന വാർത്തകൾ
 Top