Deshabhimani

സീതാറാം യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനിൽ; അന്ത്യാഭിവാദ്യം അർപ്പിച്ച്‌ നേതാക്കൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 10:40 AM | 0 min read

ന്യൂഡൽഹി > സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനിൽ എത്തിച്ചു.  വസന്ത് കുഞ്ജിലെ വസതിയിൽ നിന്ന്‌ മുദ്രാവാക്യ അകമ്പടികളോടെയാണ്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ എത്തിച്ചത്‌. മുതിർന്ന നേതാക്കൾ ചേർന്ന്‌ മൃതദേഹം ഏറ്റുവാങ്ങി.

രാവിലെ 10 മുതൽ 3 വരെ എകെജി ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. വൈകിട്ട് 5ന് 14 അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങും. തുടർന്ന് മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി എയിംസ് അധികൃതർക്കു കൈമാറും. 



deshabhimani section

Related News

View More
0 comments
Sort by

Home