ന്യൂഡൽഹി > ഓൾ ഇന്ത്യ ഇൻസ്‌റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും നിലവിലെ ചികിത്സ തൃപ്തികരമാണെന്നും സിപിഐ എം വാർത്താക്കുറിപ്പിൽ അറിയിച്ചു. ശ്വാസകോശത്തിൽ കടുത്ത അണുബാധയെ തുടർന്നാണ് യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..