31 October Saturday

നിന്ദ്യമായ നടപടി ; പൂർണമായ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്‌ : യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Thursday Oct 1, 2020


ന്യൂഡൽഹി
യുപിയിൽ കൊല്ലപ്പെട്ട ദളിത്‌ പെൺകുട്ടി ബലാത്സംഗത്തിന്‌ ഇരയായിട്ടില്ലെന്ന പൊലീസിന്റെ പ്രസ്‌താവനയോടെ മൃതദേഹം രാത്രിയിൽ തിരക്കിട്ട്‌ സംസ്‌കരിച്ചതിനു പിന്നിലെ ലക്ഷ്യം‌ വ്യക്തമായെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സമൂഹത്തിലെ ഏറ്റവും ദുർബല ജനവിഭാഗങ്ങൾക്കെതിരായ നിന്ദ്യമായ നടപടികളുടെ പൂർണമായ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്‌. ഈ വിഷയത്തിൽ ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും മൗനം മൗലികാവകാശങ്ങളോടും നിയമവാഴ്‌ചയോടും ഭരണഘടനയോടുമുള്ള അവരുടെ പ്രതിബദ്ധതയില്ലായ്‌മ വ്യക്തമാക്കുന്നതാണ്‌.

മരിച്ച യുവതിയുടെ ബന്ധുക്കളെ കാണുന്നതിൽനിന്ന്‌ മുതിർന്ന പ്രതിപക്ഷ നേതാക്കളെ തടയുന്നത്‌ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്‌. എല്ലാ മേഖലയിലും രാജ്യത്തെ പിന്നോട്ടടിക്കുന്ന ഭരണകക്ഷിയിലെ മുതിർന്ന നേതാക്കളുടെ അറിവോടെയാണ്‌ ഈ നടപടികൾ. ഭരണകക്ഷിയുടെ നൈരാശ്യത്തിന്റെ പ്രതിഫലനമാണ് ഇത്തരം ഏകാധിപത്യനടപടികൾ. എന്നാൽ, രാജ്യത്തെ ജനങ്ങൾ ഇത്‌ അംഗീകരിക്കില്ല–- യെച്ചൂരി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top