24 May Friday

ബിജെപി ദേശീയ വക്താവിന് വാർത്താസമ്മേളനത്തിനിടെ ചെരിപ്പേറ്; പ്രതിഷേധം സാധ്വി പ്രഗ്യയെ ബിജെപിയില്‍ ചേര്‍ത്തതിനെന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

ന്യൂഡൽഹി > ബിജെപി ദേശീയ വക്താവ് ജി വി എൽ നരസിംഹ റാവുവിന് വാർത്താസമ്മേളനത്തിനിടെ ചെരിപ്പേറ്. ബിജെപി ദേശീയ ആസ്ഥാനത്താണ് സംഭവം. വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ സദസിൽ നിന്നൊരാൾ ചെരിപ്പെറിയകയായിരുന്നു.

ബിജെപി നേതാവ് ഭൂപേന്ദ്ര യാദവിനൊപ്പം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു റാവു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ഹാളില്‍ ഉണ്ടായിരുന്നയാള്‍ എംപിക്ക് നേരെ ഷൂ എറിയുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഇയാളെ ബലമായി പിടിച്ച് പുറത്താക്കി.

മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി സാധ്വി പ്രഗ്യ ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ചും ഭോപാലില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങിനെതിരെ പ്രഗ്യയെ മത്സരിപ്പിക്കുന്നതിനെ കുറിച്ചുമായിരുന്നു നരസിംഹ റാവുവിന്റെ വാര്‍ത്താ സമ്മേളനം. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു സംഭവം. ഷൂ ഏറിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ജിവിഎല്‍ നരസിംഹ റാവു ആരോപിച്ചു.

 

[removed][removed]

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top