18 September Wednesday

സമ്പദ്‌വ്യവസ്ഥ രക്തസമ്മർദമുയർന്ന അവസ്ഥയിൽ: ശോഭന കാമിനേനി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

ന്യൂഡല്‍ഹി > ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും മോശമായ ആവസ്ഥയിലാണെന്ന്‌ അപ്പോള ആശുപത്രി വെെസ് ചെയര്‍പേഴ്സണ്‍ ശോഭന കാമിനേനി. പ്രതിസന്ധി  ആ​ഗോളപ്രതിഭാസമാണ്. അത് എല്ലാ മേഖലയിലുമുണ്ടാകാം. ഇന്ത്യയിൽ സ്ഥിതി കൂടുതൽ വഷളാണ്‌. “രക്തസമ്മര്‍ദം ഉയര്‍ന്ന അവസ്ഥ’യിലാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ.  ഉപ​യോക്താക്കൾ പണം ചെലവഴിക്കുന്നത് കുറച്ചു. ഈ അവസ്ഥ പകർച്ചവ്യാധിപോലെ പലയിടത്തേക്കും പടരുകയാണ്.ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ശരിക്കും ശുഭാപ്തിവിശ്വാമുണ്ടായിരുന്നു. കാര്യങ്ങൾ പ്രതിസന്ധിയിലേക്ക് പോകുകയാണെന്നാണ്‌ ജനം ചിന്തിക്കുന്നത്.


പ്രധാന വാർത്തകൾ
 Top