14 May Friday

മോഡി പൂർണമായി പരാജയപ്പെട്ടു; സുപ്രീംകോടതി 
മൂകസാക്ഷി : ശിവസേന

വെബ് ഡെസ്‌ക്‌Updated: Friday Apr 30, 2021


മുംബൈ
രാജ്യം നേരിടുന്ന കോവിഡ്‌ പ്രതിസന്ധിക്ക്‌ കാരണം സുപ്രീംകോടതി മൂകസാക്ഷിയായിരിക്കുന്നതാണെന്ന്‌ ശിവസേന. നരേന്ദ്ര മോഡി സർക്കാർ കോവിഡ്‌ സാഹചര്യം നിയന്ത്രിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടു. ബംഗാൾ തെരഞ്ഞെടുപ്പ്‌, കുംഭമേള തുടങ്ങിയവ നടക്കുമ്പോൾ സുപ്രീംകോടതി കാഴ്‌ചക്കാരായി നിന്നു. തെരഞ്ഞെടുപ്പ്‌ കമീഷനും പൊലീസും മൂകസാക്ഷികളായിരുന്നെന്നും മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിൽ വിമർശിച്ചു.

രാജ്യത്തെ ആരോഗ്യസംവിധാനങ്ങൾ പൂർണമായി തകർന്നു. ഓക്‌സിജൻ, ആശുപത്രി കിടക്കകൾ, വാക്‌സിൻ ക്ഷാമം എന്നിവ ആശങ്കാജനകമാണ്‌. കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന്‌ സുപ്രീംകോടതിയും വ്യക്തമാക്കി. മഹാരാഷ്‌ട്രയിലെ ആശുപത്രികളുടെ സ്ഥിതി ചൂണ്ടിക്കാട്ടി സർക്കാരിന്റെ രാജി ആവശ്യപ്പെട്ട ബിജെപി കേന്ദ്രത്തിൽ ആരുടെ രാജി ആവശ്യപ്പെടുമെന്നും ശിവസേന ചോദിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top