10 October Thursday

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് എട്ട് മാസം; മഹാരാഷ്ട്രയിൽ കൂറ്റൻ ശിവജി പ്രതിമ തകർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

Photo credit: X

മുംബൈ > മഹാരാഷ്ട്രയിലെ സിന്ധുദർ​ഗിൽ സ്ഥാപിച്ചിരുന്ന ശിവജിയുടെ കൂറ്റൻ പ്രതിമ തകർന്നു. എട്ട് മാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത പ്രതിമയാണ് തകർന്നത്. സംഭവത്തിൽ ഇന്ത്യൻ നേവി അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചിട്ടുണ്ടെന്നും എത്രയും വേ​ഗം പ്രതിമയുടെ കേടുപാടുകൾ പരിഹരക്കാനുള്ള നടപടികളെടുക്കുമെന്നും നേവി പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 35 അടി ഉയരമുള്ള ശിവജി പ്രതിമ തകർന്നത്. മണിക്കൂറിൽ 45 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ് വീശിയതിനാലാണ് പ്രതിമ തകർന്നതെന്നാണ് നി​ഗമനം.  

2023 ഡിസംബർ 4 നേവി ദിനത്തിലാണ് ശിവജി പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്. പിഡബ്ല്യുഡി ഉദ്യോ​ഗസ്ഥർ സ്ഥലം സന്ദർശിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. കോൺട്രാക്ടർ ജയദീപ് ആപ്തെ, സ്ട്രക്ചറൽ കൺസൾട്ടന്റ് ചേതൻ പട്ടീൽ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top