15 October Tuesday

ശിവജി പ്രതിമ: 
തലയൂരാൻ 
മാപ്പിരന്ന് മോദി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024


മുംബൈ
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്ര രാജ്കോട്ട് കോട്ടയിൽ താൻ അനാഛാദനംചെയ്ത  ഛത്രപതി ശിവജിയുടെ 35 അടി ഉയരമുള്ള പ്രതിമ തകര്‍ന്നുവീണതിൽ പ്രതിഷേധം ശക്തമായതോടെ മാപ്പുപറഞ്ഞ് പ്രധാനമന്ത്രി മോദി. ഛത്രപതി ശിവജിയെ ദൈവമായി കാണുന്നവര്‍ക്ക് ആഴത്തിൽ മുറിവേറ്റുവെന്നും അവര്‍ക്കുമുന്നിൽ തലകുമ്പിട്ട് മാപ്പുചോദിക്കുന്നുവെന്നും  പാൽഘറിൽ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനംചെയ്യാനെത്തിയ മോദി പറഞ്ഞു. നിയമസഭാ തിര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ,  കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച പ്രതിമ തകര്‍ന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിനിടെയാണ് മോദി തന്നെ മാപ്പുപറഞ്ഞുരംഗത്തെത്തിയത്.

ആ​ഗസ്ത് 26നാണ് സിന്ദുദുര്‍​ഗിലെ രാജ്കോട്ട് കോട്ടയിൽ സ്ഥാപിച്ച 35 അടി ഉയരമുള്ള പ്രതിമ തകര്‍ന്നുവീണത്. പ്രതിമ നിർമാണത്തില്‍ ആഴിമതി ആരോപിച്ച് പ്രതിപക്ഷം രം​ഗത്തെത്തി.   ശിൽപി ജയ്ദീപ് ആപ്തെയ്ക്കെതിരെ കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top