21 August Wednesday

പഞ്ചാബില്‍ ശിവസേന നേതാവിനെ വെടിവെച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 6, 2019

ലുധിയാന> പഞ്ചാബില്‍ ശിവസേന നേതാവിനെ വെടിവെച്ചുകൊന്നു. ബസ് കയറാന്‍ സ്റ്റാന്‍ഡിലെത്തിയ അജയ് താക്കൂറിനു നേര്‍ക്ക് ബൈക്കിലെത്തിയ മൂന്നു യുവാക്കള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം പുരാന ശാല ബസ് സ്റ്റാന്റിലാണ് 25 കാരനായ ശിവസേന യുവ നേതാവ് അജയ് താക്കൂര്‍ വെടിയേറ്റുമരിച്ചത്.

സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നും എത്രയും പെട്ടന്ന് പ്രതികളെ പിടികൂടുമെന്നും സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സ്വര്‍ന്ദീപ് സിംഗ് പറഞ്ഞു.വെടിയേറ്റ ഉടനെ അജയ് താക്കൂറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  അക്രമത്തിന് പിന്നില്‍  ഉന്നത വ്യക്തികളാണെന്നും  പൊലീസ് വ്യക്തമാക്കി
 


പ്രധാന വാർത്തകൾ
 Top