23 May Thursday

മോഡിയെ പ്രശംസിച്ച‌് മുൻ കോൺഗ്രസ്‌ മുഖ്യമന്ത്രി ഷീലാ ദീക്ഷിത‌്

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019

ന്യൂഡൽഹി > പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീർത്തിച്ച‌് മുതിർന്ന കോൺഗ്രസ‌് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത‌്. മൻമോഹൻ സിങ്ങിനേക്കാൾ കരുത്തനായ പ്രധാനമന്ത്രിയാണ‌് നരേന്ദ്ര മോഡിയെന്ന‌് ഒരു ടിവി ചാനലിന‌് നൽകിയ അഭിമുഖത്തിൽ ഷീലാ ദീക്ഷിത‌് പറഞ്ഞു.

മുംബൈ ആക്രമണത്തിന‌് ശേഷമുള്ള യുപിഎ സർക്കാരിന്റെ നിലപാടിനെ കുറിച്ച‌് ചോദിച്ചപ്പോഴ‌ാണ‌് പ്രതികരണം, ‘അതെ ഞാൻ നിങ്ങളോട‌് യോജിക്കുന്നു. മോഡിയുടെ അത്രയും ശക്തവും നിശ‌്ചയദാർഢ്യത്തോടെയുമുള്ള നിലപാട‌് മൻമോഹനുണ്ടായില്ല. എന്നാൽ മോഡി ചെയ്യുന്നതെല്ലാം രാഷ്ട്രീയത്തിന‌് വേണ്ടിയാണെന്ന തോന്നലുണ്ട‌്’–- ഷീല പറഞ്ഞു. വിവാദമായതോടെ മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി ഷീല രംഗത്തുവന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top